നാട്ടുപാത
കുറിപ്പ്: നാട്ടുപാത എന്ന വിഷയത്തില്‍ 2007 ല്‍ എഴുതിയതാണ് ഇത്.
==========
സാന്ദ്രസംഗീതമീ വിണ്കിളിപ്പാട്ടിന്റെ
സാരം നിറഞ്ഞതാം നാട്ടിന് പഥം
പഥമതിന് ഗുണമെന്തു ചോദിക്കുകില്‍
അതു പറയാത്ത പഴമക്കാര്ക്കെന്തു ഖ്യാതി
മര്ത്ത്യര്ക്കതേകുന്നു പാദംകുളിര്മ്മയും
മാനസത്തിന് കോണില്‍ സന്തോഷവും!
പുല്‍നാമ്പുകള്‍ മേലെ മിന്നിത്തിളങ്ങുന്ന
പൊന്തുഷാരമതിനെന്തു ഭംഗി
ആദിത്യരശ്മിയതേറ്റിടുമ്പോഴാ
ആരാമപഥമതിനെന്തു ഭംഗി
അരികിലായ് നില്ക്കുന്ന കൈതപിന് ശിശ്രുവില്
അകമിലേ അറിയാത്തയുരഗങ്ങളും
ഉഷസ്സിന് പ്രഭാധാര മുറിയ ദിനങ്ങളും
ഉണ്മയാ പാത തന് ആത്മാവതായ്!
നടകൊള്ളും പാടത്തിന് സുഖമതു മേശുമോ
നാടിന്റെ മാര്‍ കീറും ടാര്‍ റോഡിലെ..
ദിനമതും പൊഴിയുമ്പോള്‍
ഋതുവതും മാറുമ്പോള്‍
ദയ്ന്യതയാര്ന്നൊരു സ്മൃതിയതായി
മാറുമോയീ നിത്യശാന്തത മുറ്റിടും
മനമറിയും മണ്ണിതിന്‍ നാട്ടുപാത!!
nice mannnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnn....................................................
ReplyDeletelike this.
ReplyDeletenice. keep writing.
ReplyDelete