കവിത : ഒരമ്മയുടെ വിലാപം
രചന :മുഹമ്മദ് അസ്ലം സി
വര്‍ഷം :2007
കുറിപ്പ് :
ഇത് ഞാന്‍ പ്ലസ് വണ്‍ നു പഠിക്കുമ്പോ എഴുതിയതാണ്.
ആറാം ക്ലാസ് വരെ മാത്രം മലയാളം പഠിച്ചത് കൊണ്ട് കവിതയെഴുത്തിന്റെ നിയമങ്ങളൊന്നും അറിയില്ല. മാമ്പഴം എന്ന കവിത മനസ്സിനെ പണ്ടേ സ്പര്‍ശിച്ചിരുന്നു. അത് കൊണ്ടാവണം ആ കെട്ടിലും മട്ടിലും കവിത എഴുതാന്‍ എനിക്ക് പ്രേരണയായത്. മനസ്സില്‍ വന്നതെഴുതി. ഒരു സുപ്രഭാതത്തില്‍ പിഞ്ചു മകന് നഷ്ട്ടപ്പെട്ട ഒരമ്മയുടെ വിലാപം.
ഒരമ്മയുടെ വിലാപം!
========================
ദൂരെ ദൂരെ നിന്നും കേള്‍ക്കുന്നു ഞാനൊരു ,ദീന വിലാപത്തിന്
ദയ തോന്നിടും വിളിയാളം .
ഒരമ്മ തന് ദീനമാം വിലാപത്തില്‍
ഒരായുസ്സു തന് കര്‍മ്മ തര്ഷമിന് തേങ്ങലും
***
എങ്ങു മറഞ്ഞു നീ പോയതാതെന് കണ്ണാ
എന്നാലുമീയമ്മ കണ്ണീര് കുടിപ്പിനായ്
വര്‍ഷങ്ങള്‍ കഴിയുന്നു എന്നിനി കാണും നാം
അഖിലേശ്വരന്‍ തന്റെ കൃപ കടാക്ഷങ്ങളാല്‍ !
പറയാതെ നീ പോയതതെങ്ങോട്ടതെന് പൊന്നെ
പ്രാണന്റെ പ്രാണനാം കണ്മണിയെ..
താതന്റെയോര്മ്മയും നീയായിരുന്നിനി
താരാട്ട് പാടാനെനിക്കാരു പൊന്നെ..
ബാല്യമില് ഞാന്‍ ചൊന്നു നിന് ബാഹുവും പിടിച്ചു പിന്
വിശ്രുതനാവും നീ മണ്ണിലും
വിണ്ണിലും എന്‍ കുഞ്ഞു കീര്‍ത്തി നേടും..
ജനകനും പോയപ്പോള്‍ ആശ്രയം മാഞ്ഞപ്പോള്‍
ജീവാതുവായ് നിന്നെ കാത്തു പോന്നൂ..
അഭിലാഷമെന്തെന്നു നീ ചോല്ലവേയന്നു
ഞാന്‍ തീര്‍ത്തു തന്നു നിന് മോഹമെല്ലാം..
പുഷ്പമിന് ചേലുള്ള നിന്നുടെയുണ്മയും
പരിമളവുമിന്നെന് ഓര്‍മ്മയായി..
***
കൊച്ചു പാല്‍പ്പല്ലുകള്‍ വന്നതില്‍ പിന്നെ നീ
കുസൃതികള്‍ കാട്ടിയെന് ചാരെ വന്നു
ഒരു നാളില്‍ നീ പോയി തൊട്ടിലില്‍, ശയനത്തില്‍
ഒരു സ്വപ്നമായുഷസ്സരികെ വന്നു..
***
തൊട്ടു വിളിച്ചവള്‍ പോന്നോമനയെത്തന്
താരാട്ടിനീണത്തിന് മൃദുലതയില്..
എന്തെയുണരാത്തൂ കുഞ്ഞേ പുലര്ച്ചയായ്
എന്നോടു കൊഞ്ചിപ്പിണങ്ങിയോ നീ..
പിന്നെയും പിന്നെയും തൊട്ടു വിളിക്കവേ
പടരുന്നു ഭുജമതില് ശീതമതും..
നിദ്രയില്‍ നിന്നു നീ ഉണരുകയോമനെ..
നിന്നുടെ കുസൃതിയെനിക്കറിയാം
ഇടറുന്നു ശബ്ദവും തളരുന്നു മെയ്യതും
ഇത്രമാം ദീര്‍ഘമാം സുപ്തിയെന്തേ?
ഇല്ല! കണ്പോളകള് ചിമ്മിത്തുറന്നില്ല.
ഇന്നവന് കൊഞ്ചി ചിരിച്ചതില്ല..
കെട്ടിപ്പിടിച്ചില്ല മെല്ലെ പുണര്‍ന്നി ല്ല
കാണാത്ത ഭാവം നടിച്ചതില്ല
***
വരുകില്ലേയെന്നുടെ ചാരത്തു നീ കണ്ണാ
വരുകില്ലേ നീയിന്നു മാമുണ്ണുവാന്‍ ..
പിച്ച വെയ്പ്പിക്കുവാന്‍ , മെല്ലെ തലോടുവാന്‍
പ്രിയമാതാ ഹൃദയം കൊതിക്കുന്നിതാ..
***
ഇളം കാറ്റൊന്നു വീശിയോ, നിശ്വാസം കേട്ടുവോ
ഇന്നവന് വന്നു പുണര്ന്നിടുമോ..
മിഴിയതും കൂമ്പുന്നു, അധരം വിറക്കുന്നു,
മിഴിനീരു തുള്ളി പൊഴിഞ്ഞിടുന്നു...
good. keep writing.
ReplyDeleteഇല്ല! കണ്പോളകള് ചിമ്മിത്തുറന്നില്ല.
ReplyDeleteഇന്നവന് കൊഞ്ചി ചിരിച്ചതില്ല..
കെട്ടിപ്പിടിച്ചില്ല മെല്ലെ പുണര്‍ന്നി ല്ല
കാണാത്ത ഭാവം നടിച്ചതില്ല...
heart touching lines. nice poems.
niceeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee
ReplyDelete